പണ്ടുപണ്ടെന്നോ
സര്‍വേശ്വരനേദനില്‍
നല്ലൊരുദ്യാനം
നിര്‍മ്മിച്ചു പോലും
സ്വദേറും
കായ്കളും വര്‍ണാഭമായിടും
പുഷ്പങ്ങളുമേറിയന്നവിടെ
തോട്ടത്തില്‍
രണ്ടാളെ വേല ചെയ്തീടാനും
കാപ്പാനുമായ്
നിയമിച്ചു നാഥന്‍
ദമ്പതിമാരവര്‍
ആദമും ഹവ്വയും
ഉല്ലാസമോടവര്‍
നാള്‍കള്‍ നീക്കി
എന്നും
വെയിലാറും നേരത്തുടയവന്‍
എത്തി
പതിവായി യുദ്യാനത്തില്‍
ആദ്യമുടയോന്റെയന്തികെയെത്തുവാന്‍
മത്സരിച്ചോടി
ദിനവുമവര്‍
ഏത്
വൃക്ഷത്തില്‍ നിന്നും
ഭുജിച്ചീടുവാന്‍
സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും
ഒന്നില്‍നിന്നും
ഭുജിച്ചീടരുതാ വൃക്ഷം
തന്റേത്
മാത്രമെന്നോതി നാഥന്‍
ആമരക്കൊമ്പിലിഴഞ്ഞു
കയറിയ
നാഗത്തിന്‍
മോഹനവാക്ക് കേള്‍ക്കെ
മറ്റൊന്നുമോര്‍ക്കാതെ
ഹവ്വ ഭുജിച്ചത്
നല്കിയതാദമിനും
ഭുജിപ്പാന്‍
എന്തൊരബദ്ധമിതെങ്ങനെ
നാമങ്ങു -
ടയോന്റെ
മുന്നില്‍ നിവര്‍ന്നുനില്‍ക്കും
എന്ന്
ഭയന്നവരോടിയൊളിച്ചു പോയ്
ഏറ്റം
പരിഭ്രാന്തിയോടെ വേഗം
അന്നും
പതിവ് പോല്‍ തോട്ടത്തിലെത്തിയി
ട്ടെങ്ങുമേ
കാണാനായില്ലവരെ
ഉത്കണ്ഠാപൂര്‍വ്വമുടയവന്‍
ആദമേ
എങ്ങുനീ
എന്ന്‍ വിളിച്ചുറക്കെ
ആലിലപോലെ
വിറച്ചവര്‍ കണ്‍കള്‍ നി -
ലത്തൂന്നി
മന്ദം നടന്നടുക്കെ
സാകൂതം
നോക്കിനിന്നാദ്യ മുടയവന്‍
ഊഹിച്ചു
കാരണം പിന്നെ വേഗം
തിന്നോ
വിലക്കിയ കായ്കള്‍ നീ ആദമേ
എന്നുള്ള
ചോദ്യം ഭയന്നപോലെ
ദമ്പതിമാരുടെ
കര്‍ണപുടങ്ങളില്‍
കൂരമ്പ്
പോലെ തറഞ്ഞു കേറി
തിന്നു
ഞാനെങ്കിലും കുറ്റമെന്റേതല്ല
നീ
തുണയായ് തന്ന സ്ത്രീയെനിക്ക്
തന്നു
ഞാന്‍ തിന്നു പോയ് എന്തെന്നറിയാതെ
ഞാനിക്കാര്യത്തില്‍
നിരപരാധി
ഇങ്ങനെയാദം
മൊഴിഞ്ഞതിന്‍ പിന്നാലെ
ഹവ്വയുമിവ്വിധം
ചൊല്ലി മെല്ലെ
എന്റേതുമല്ല
കുറ്റം എന്നെ വഞ്ചിച്ച
നാഗത്തിന്മേല്‍
തന്നെയാണ് കുറ്റം
മറ്റാരെയെങ്കിലും
കുറ്റമേല്‍പ്പിക്കുവാ-
നുള്ളൊരു
വ്യഗ്രതയാലവിടെ
സ്നേഹം
വിദ്വേഷമായ് മോദം സന്താപമായ്
നാകം
നരകമായ് എത്ര കഷ്ടം !
ചെയ്തുപോയ്
തെറ്റ് ഞാന്‍ മാപ്പ് നല്കീടണേ
എന്നങ്ങ്
നാവില്‍ നിന്നൊന്നു വീഴാന്‍
ഇന്നും
ചെവിയോര്‍ത്ത് കാത്തിരിക്കുന്നു
സര്‍-
സ്വയം രക്ഷ നേടുക .... ചെയ്തതു കുറ്റമല്ലെ രണ്ടു പേരും എന്നിട്ടോ നാഗം ബലിയാടായി ... മുകളിൽ എല്ലാം സർവ്വശ്വാരൻ കാണും .... കണ്ണു മൂടിയ നഗ്ന സത്യം ....
ReplyDelete