ഞാനെന്‍
പിതാവിന്‍ ഭവനത്തില്‍ നിന്നുമെ
-
ന്നോഹരിയുമായി
പോയി ദൂരെ
എങ്കിലോ
ലേശവും പക്വതയില്ലാതെ
സമ്പത്തെല്ലാമന്യാധീനമാക്കി
ജീവിക്കുവാന്‍
വഴി കാണാതെ സമ്പന്ന -
നാമൊരാളിന്റെ
കാല്‍ക്കല്‍ വീണു ഞാന്‍
പന്നികള്‍ക്കാഹാരമേകിപ്പരിപാലി
-
ക്കും
ജോലിയ്ക്കായ് നിയമിച്ചുവെന്നെ
എങ്കിലും
ദുഷ്ടനയാളെന്നെ പട്ടിണി
യ്ക്കിട്ടു
വല്ലാതെ കഷ്ടപ്പെടുത്തി
ഇത്രയും
ദുഷ്ടത മാനുഷര്‍ക്കുണ്ടാമോ
എന്ന്
ഞാനത്ഭുതപ്പെട്ടുപോയി
പന്നി
കഴിക്കുന്ന ആഹാരമല്പമെന്‍
വായിലേക്കിട്ടത്
കണ്ടക്ഷണം
ആട്ടിയോടിച്ചയാള്‍
കാരുണ്യമില്ലാതെ
ആശയില്ലാതെ
തെരുവിലായ് ഞാന്‍
ഈശ്വരാ
താവക ദാനമാമെന്നുടെ
ജീവന്‍
പുലര്‍ത്താന്‍ കഴിയാതെയായ്
ആകയാല്‍
ജീവന്‍ തിരികെയേല്‍പ്പിച്ചിട്ട്
മണ്ണോട്
മണ്ണായ് ഞാന്‍ തീര്‍ന്നിടട്ടെ
ഇങ്ങനെ
പ്രാര്‍ഥിച്ചെന്‍ ജീവന്‍
ത്യജിക്കാനൊ -
രുങ്ങുമ്പോള്‍
തന്നൊരു ചിന്തയീശന്‍ :
എന്തുകൊണ്ടെന്നുടെ
താതന്റെ ഗേഹത്തില്‍
ദാസനൊരാളായ്
കഴിഞ്ഞുകൂടാ ?
സ്വന്തഭവനത്തില്‍
ദാസനായ് പാര്‍ക്കേണ്ടി
വന്നാലപമാനം
തന്നെയല്ലോ
എങ്കിലുമീശ്വരന്‍
തന്നതാം ജീവന്‍ ത്യ -
ജിപ്പതിലും
ഭേദം തന്നെയത്
താതന്‍
തന്‍ ദാസരോടേറ്റവും കാരുണ്യ
ത്തോടല്ലേ
വര്‍ത്തിച്ചിടുന്നുവെന്നും
ഇക്കാലമെല്ലാമെന്‍
താതന്റെ മാഹാത്മ്യം
കാണാതെപോയതില്‍
ലജ്ജിച്ചു ഞാന്‍
പോകും
മടങ്ങി ഞാനപ്പാദത്തില്‍ വീണ്
കേഴും
ക്ഷമയ്ക്കായി എന്നുറച്ച്
പിന്നോക്കം
നോക്കാതെ ഓടി ഞാന്‍ വേഗത്തില്‍
ചെന്നെത്തി
വീടിന്‍ പടിപ്പുരയ്ക്കല്‍
ദൂരെ
നിന്നും എന്നെക്കാണവേ എന്‍
താതന്‍
ഓടി
വന്നെന്നെ മാറോടണച്ചു
"കേണു
ഞാന്‍ തെറ്റുകള്‍ ചെയ്തുപോയങ്ങയോ
-
ടും
താതാ സ്വര്‍ഗസ്ഥതാതനോടും
അങ്ങെനിക്കേകിയ
സ്വത്തെല്ലാം പാഴാക്കി
ത്തീര്‍ത്ത്
വെറും കയ്യായ് വന്നിരിപ്പൂ
സ്വര്‍ഗ്ഗസ്ഥതാതന്‍
കരുണയോടേകിയ
ജീവന്‍
ത്യജിപ്പാനും ഞാനൊരുങ്ങി "
എന്‍
കഥ കേട്ടിട്ട് ജീവനോടെന്നെ
വീ-
ണ്ടും
കണ്ടതില്‍ താതനാശ്വസിച്ചു
നാട്ടാരെയെല്ലാം
വിളിച്ചുകൂട്ടിയൊരാ -
ഘോഷവും
വേഗം നടത്തി താതന്‍
സമ്പത്തെല്ലാമന്യാധീനമാക്കി
നാണ-
മില്ലാതെ
വീണ്ടും കയറിവന്ന
എന്നെയൊരു
പേപിടിച്ച നായെപ്പോലെ
ആട്ടിയോടിച്ചില്ല
എന്റെ താതന്‍
എങ്കിലോ
എന്നുടെ തെറ്റുകുറ്റങ്ങളെ-
ല്ലാം
പൊറുത്തെന്നെ മാറോടണച്ചു
കാരുണ്യമെന്നോട്
കാട്ടിയതിന്‍ പേരില്‍
യഥാർത്ഥ കഥയോട് താതാത്മ്യം പ്രാപിച്ചു. ഗംഭീരമായിട്ടുണ്ട്.
ReplyDelete