പണ്ടൊരു
നാട്ടിലൊരു പ്രഭുഗേഹത്തില്‍
മക്കളിരുവരുണ്ടായിരുന്നു
യൌവനക്കാരവര്‍
ഏറ്റമസംതൃപ്ത -
രായി
ഗൃഹത്തില്‍ കഴിഞ്ഞുകൂടി
താതനോടോഹരി
വാങ്ങിയിളയവന്‍
വീടിനോടങ്ങ്
വിട പറഞ്ഞു
ഏറെക്കഴിയുമ്മുമ്പേ
കീശ ശൂന്യമായ്
ഏറി
വന്നു ദിനന്തോറും പശി
ജോലിയൊന്നിന്നായലഞ്ഞൊടുവില്‍
കിട്ടി
പന്നികള്‍ക്കാഹാരമേകും
പണി
എങ്കിലും
സ്വന്തം വിശപ്പടക്കാന്‍
പോലും
കീശയില്‍
കാശൊന്നും വന്നതില്ല
അന്നൊരു
നാളിലൊരു പന്നിതിന്നവ-
ശേഷിപ്പിച്ചതൊന്നുരുട്ടി
വായില്‍
വച്ചത്
കണ്ടിട്ടവന്റെ യജമാനന്‍
നിഷ്ക്കരുണം
പുറത്താക്കി വേഗം
ജീവിതയാത്രയവസാനിപ്പിച്ചിടാം
എന്നോര്‍ത്തലഞ്ഞു
നടക്കുന്നേരം
തന്‍
പിതാവിന്‍ ദാസര്‍ തൃപ്തരാവോളമെ-
ന്നും
ഭക്ഷിക്കുന്നതങ്ങോര്‍മ്മ
വന്നു
പോകും
മടങ്ങി ഞാനപ്പാദത്തില്‍ വീണ്
മാപ്പിരന്നെന്നെയൊരു
ദാസനായ്
സ്വീകരിക്കേണമേ
എന്ന് യാചിച്ചിടും
എന്നവന്‍
തീരുമാനിച്ചുറച്ചു
ഏറ്റമപമാനത്തോടെ
ശിരസ്സ് ന-
മിച്ചടുക്കും
പുത്രനെയകലെ
വീക്ഷിച്ച
മാത്രയില്‍ ഓടിയടുത്തെത്തി
മാറോട്
ചേര്‍ത്ത് പിടിച്ചു താതന്‍
വേഗം
വരിന്‍ കീറ വസ്ത്രമെല്ലാം
മാറ്റി
ദേഹം
ശുദ്ധീകരിച്ചത്യുത്തമ -
മായൊരു
പട്ടുവസ്ത്രം ധരിപ്പിക്കുവിന്‍
ഇവ്വിധം
കല്പ്പിച്ചാന്‍ ദാസരോടായ്
നഷ്ടമായെന്‍
പുത്രനെന്ന് കരുതിയ-
ത്യന്തം
വ്യസനിച്ചാനെങ്കിലിന്നോ
തുള്ളിച്ചാടുന്നിതേനാഹ്ലാദത്താലിതാ
എന്നേവരോടുമുരച്ചുറക്കെ
ബന്ധു
മിത്രങ്ങളെയാകെ ക്ഷണി ച്ചതി
ഗംഭീരമായൊരാഘോഷമന്ന്
സംഗീതവും
നൃത്തവും സദ്യയും ചേര്‍ത്ത്
കൊണ്ടാടി
യാഹ്ലാദപൂര്‍വ്വമയാള്‍
പാടത്ത്
വയ്യോളം വേലചെയ്തന്തിക്ക്
മൂത്തവന്‍
മന്ദം നടന്നടുക്കെ
വാദ്യമേളങ്ങളും
നൃത്തഘോഷങ്ങളും
കേട്ടിട്ട്
വല്ലാതെയമ്പരന്നു
എത്തി
തിരിച്ചു നിന്നേക സഹോദരന്‍
എന്നുള്ള
വാര്‍ത്ത ശ്രവിക്കമാത്രേ
വെള്ളിടിയേറ്റ
പോല്‍ നിന്നുപോയ് നിശ്ചലം
ക്രോധത്താല്‍
പിന്നെ പൊട്ടിത്തെറിച്ചു
ഇക്കാലമെല്ലാം
വിശ്വസ്തനായ് രാപകല്‍
നിന്‍
സേവ ചെയ്തതാമീയെനിക്ക്
എന്‍
സുഹൃത്തുക്കളോടൊപ്പ മാനന്ദി
പ്പാന്‍
എകിയില്ലാ
ചെറു സദ്യ പോലും
എങ്കിലോ
സമ്പത്ത് ധൂര്‍ത്തടിച്ചില്ലായ്മ
ചെയ്തൊരീ
ദുര്‍വൃത്തന്‍ ലജ്ജയേതും
ഇല്ലാതെ
വന്നു കയറിയപ്പോഴിതാ
ഏകുന്നു
ഗംഭീര സദ്യയൊന്ന്
എന്തൊരു
നീതിയിതെന്‍ പിതാവേ ഇതോ
ഞങ്ങള്‍ക്ക്
കാട്ടിടും നിന്മാതൃക
വേണ്ടവേണ്ടായിനി
ഈ വീടിതില്‍ ഭേദം
കാരാഗൃഹമൊന്നില്‍
പാര്‍ക്കുന്നതേ
ക്രോധാവേശം
പൂണ്ട് പൊട്ടിത്തെറിച്ചിടും
പുത്രനെ
സാന്ത്വനിപ്പിച്ചിടുവാന്‍
വേഗത്തിലോടിയിറങ്ങിയടുത്തെത്തി
ഇവ്വിധം
പുത്രനോടോതി താതന്‍:
എന്ത്
വിഢിത്തം
മകനെ നീ ചൊല്‍വത്
നീയെന്നരുമ
മകനല്ലയോ
എന്റേതെല്ലാം
നിനക്കുള്ളതെന്നോര്‍ക്കുക
നീതാനീ
വീടിന്നുടയവനും
കാണാതെപോയ
നിന്‍ പ്രിയസഹോദരന്‍
എത്തി
തിരിച്ചതിലാഹ്ലാദിക്കാം
മൃത്യുവില്‍
നിന്നും വിമോചിതനായിതാ
No comments:
Post a Comment