അയയ്ക്കുന്നു നിങ്ങളെ

സ്വര്‍ഗ്ഗരാജ്യത്തിന്‍ സദ്‌ വാര്‍ത്തയുമായിതാ
നിങ്ങളെയെങ്ങുമയയ്ക്കുന്നു ഞാന്‍
സ്നേഹവും സന്തോഷവും സമാധാനവും
നട്ടുവളര്‍ത്തുക ഭൂവിലെങ്ങും

ആലംബഹീനരുമാകുലചിത്തരു-
മായിക്കഴിയുന്നു ഭൂവില്‍ ജനം
വന്നിരിക്കുന്നു സ്വര്‍ഗ്ഗം ഭൂവിലെന്ന സദ്‌ -
വാര്‍ത്തയവരെയറിയിക്കുക

തിന്മയും ഭീതിയുമാകുല ചിന്തയും
മാറ്റുക മര്‍ത്യമനസ്സില്‍ നിന്ന്‍
ശത്രുതയ്ക്കേകിടാം മൈത്രി പകരമായ്
തിന്മയ്ക്ക് നന്മ പകരം ചെയ്യാം

ഏവരും നിങ്ങളെ ആഹ്ലാദത്തോടെ കൈ -
ക്കൊണ്ടിടുമെന്ന്‍ കരുതിടണ്ട
ചെന്നായ്ക്കള്‍ നിങ്ങള്‍ക്കായ് കാത്തിരിക്കുന്നുണ്ട്
ജീവനെടുത്ത് രക്തം കുടിപ്പാന്‍

എങ്കിലുമൊട്ടും ഭയക്കേണ്ടയാരെയും
കാണുന്നെല്ലാമീശനെന്നറിക
ഈശനറിയാതൊരു മുടിനാരുപോ -
ലും താഴെ വീഴുകില്ലെന്നറിക

നിങ്ങളെ കൈക്കൊണ്ടീടുന്നവര്‍ സത്യമായ്
എന്നെയാകുന്നു കൈക്കൊള്ളുവത്
എന്നെക്കൈക്കൊള്ളുവോരേവരും സത്യമായ്
കൈക്കൊള്‍വൂ സ്വര്‍ഗ്ഗസ്ഥനാം താതനെ

മത്തായി 10

ഉള്ളടക്കം 

No comments:

Post a Comment