സ്വയം താഴ്ത്തുവിന്‍

ആരെങ്കിലും വിരുന്നിന്ന്‍ ക്ഷണിച്ചെന്നാല്‍
മുഖ്യസ്ഥാനങ്ങളൊഴിവാക്കിടാം
നമ്മിലും മാന്യരാകുമതിഥി കളെ
വീട്ടുകാരന്‍ ക്ഷണിച്ചെന്നിരിക്കാം

മുഖ്യമാം സ്ഥാനത്തിരുപ്പുറപ്പിച്ചിട്ട്
വീട്ടുകാരന്‍ വന്നെഴുന്നേല്‍പ്പിച്ച്
മുഖ്യമല്ലാത്തൊരു സ്ഥാനത്തിരുത്തിയാല്‍
നാമെത്ര ലജ്ജിതരാകുമോര്‍ക്ക

മുഖ്യമല്ലാത്തൊരു സ്ഥാനത്തിരുന്നിട്ട്
വീട്ടുകാരന്‍ വന്നെഴുന്നേല്‍പ്പിച്ച്
മുഖ്യമാം സ്ഥാനത്ത് മാറ്റിയിരുത്തിയാല്‍
നാമെത്ര മാനിതരാകുമോര്‍ക്ക

തന്നെത്താനേ നാമുയര്‍ത്തിയെന്നാകിലോ
താഴ്ത്തപ്പെടും നാം മറ്റുള്ളവരാല്‍
തന്നെത്താനേ നാമികഴ്ത്തിയെന്നാകിലോ
വാഴ്ത്തപ്പെടും നാം മറ്റുള്ളവരാല്‍

ലൂക്കോസ് 14 : 7 -11

ഉള്ളടക്കം 

No comments:

Post a Comment