കുഷ്ഠരോഗത്താല്‍
വികൃതമായ് ഭവിച്ച ദേഹവുമായ്
പാര്‍ത്തിരുന്നു
പത്ത് പുരുഷന്മാരന്നാട്ടില്‍
ഒന്‍പത്
പേര്‍ യൂദന്മാരും ഒരാള്‍
മാത്രം ശമര്യനും
ഉണ്ടോ
കുഷ്ഠരോഗത്തിന് ജാതിവ്യത്യാസം?
ഉറ്റവരില്‍
നിന്നകന്ന് തുല്യദുഖിതരായവര്‍
സോദരങ്ങളെപ്പോലൊന്നായ്
കഴിഞ്ഞു പോന്നു
ആരെങ്കിലും
ദയ തോന്നി അല്‍പ്പാഹാരം
നല്‍കിയെന്നാല്‍
തുല്യമായി
പത്തായവര്‍ പങ്കിട്ടെടുക്കും
സ്വദുഖങ്ങള്‍
പങ്കുവച്ചും പഴങ്കഥകള്‍
പറഞ്ഞും
ദിനരാത്രങ്ങള്‍
നീക്കിയപ്പുരുഷഗണം
ഒരുനാളിലത്
വഴിയായി വന്നു യേശുനാഥന്‍
ഒരു
നേരിയാശയുള്ളില്‍ നാമ്പിട്ടവര്‍ക്ക്
അകലെനിന്നേക
സ്വരത്തോടെ വിലപിച്ചാരേവം
യേശൂ
നായകാ കരുണ തോന്നുകെങ്ങളില്‍
വിലപിക്കുമവരുടെ
ഹൃദയത്തിന്‍ ഭാരം കണ്ട്
അക്ഷണത്തില്‍
സൌഖ്യമവര്‍ക്കയച്ചു നാഥന്‍
ചൊന്നാന്‍
നാഥന്‍ "പോകൂ
വേഗം പുരോഹിതസമക്ഷത്തില്‍
രോഗമില്ല
നിങ്ങള്‍ക്കെന്ന്‍
സാക്ഷ്യപ്പെടുത്തിന്‍"
പുരോഹിതനെത്തേടിയതിവേഗമവര്‍
പോകയില്‍
കണ്ടറിഞ്ഞാര്‍
രോഗവിമുക്തരായി തങ്ങള്‍
വന്നു
മടങ്ങി ശമര്യന്‍ യേശുവിന്റെ
കാല്‍ക്കല്‍ വീണു
നന്ദി
ചൊല്ലി ദൈവത്തിന് മഹത്വം
പാടി
ഇല്ല
കുഷ്ടരോഗികള്‍ക്ക്
ജാതിവ്യത്യാസമെന്നാലും
ഉണ്ടോ
വ്യത്യാസം സൌഖ്യമായ്
ക്കഴിഞ്ഞവര്‍ക്ക്?
യേശു
ചൊന്നാന്‍ "സൌഖ്യമായി
പത്തു പേര്‍ക്കെന്നാലുമെന്തേ
നന്ദിചൊല്ലാന്‍
ഒരാള്‍ മാത്രം മടങ്ങി വന്നു?”
No comments:
Post a Comment