നീതി ചെയ് വോര്‍

നീതി ചെയ് വോരെന്നും നീതികെട്ടോരെന്നും
രണ്ടായ് തിരിച്ചിടാമാളുകളെ
നീതിചെയ് വോരെയീശന്‍ പരിപാലിക്കും
നീതികെട്ടോരെത്താന്‍ കൈവെടിയും

സത്യമിതെന്നൊറ്റ നോട്ടത്തില്‍ തോന്നിടും
ആകയാലെക്കാലവും മനുഷ്യര്‍
മാറ്റമില്ലാത്ത പ്രമാണമായ് വിശ്വസി -
ക്കുന്നിത് സംശയലേശമേന്യേ

എങ്കിലുമൊന്ന്‍ ചിന്തിക്കാന്‍ മനസ്സായാല്‍
ബോധ്യമാകുമിതിന്‍ പൊള്ളത്തരം
യാതൊരനീതിയും ചെയ്യാതെ നീതിമാ-
ത്രം ചെയ്വോരുണ്ടോ ഈ ഭൂതലത്തില്‍?

ഈശനൊരാള്‍ മാത്രമല്ലാതെ ഭൂതലെ
ഇല്ലാരും നീതിമാത്രം ചെയ്യുവോര്‍
നീതിയനീതികളെപ്പറ്റി വ്യക്തമായ്
ഇല്ല മറ്റാര്‍ക്കുമറിവുമിഹെ

ഈ ബോധ്യമുള്ളോരനീതി മാര്‍ഗ്ഗം വിട്ട്
നീതി തന്‍ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കും
അല്ലാത്തോരെത്ര ശ്രമിച്ചാലും നീതിതന്‍
മാര്‍ഗ്ഗേ ചരിക്കുവാനാകുകില്ല

നീതിമാന്മാര്‍ നീതികെട്ടവര്‍ ഇങ്ങനെ
രണ്ടാക്കാനാവില്ല മാനുഷരെ
എങ്കിലോ നീതിമാര്‍ഗ്ഗത്തില്‍ ചരിക്കുവോര്‍
അല്ലാത്തോരെന്ന്‍ രണ്ടായ് തിരിക്കാം

ഉള്ളടക്കം 

No comments:

Post a Comment