നിന്നിരു
വീടുകള്‍ കുന്നിന്‍ ചെരുവിലായ്
കണ്ടാലൊരുപോലിരുന്നു
രണ്ടും
പേമാരിപെയ്തുരുള്‍
പൊട്ടലുണ്ടായപ്പോള്‍
ഒന്ന്
വെള്ളത്തിലൊലിച്ച് പോയി
വീടുകള്‍
രണ്ടെണ്ണമുണ്ടായിരുന്നെങ്കി-
ലുമെന്തേ
ഒന്ന് മാത്രം നശിച്ചു?
കേട്ടവര്‍
കേട്ടവര്‍ ആശ്ച്ചര്യപ്പെട്ടെത്തി
വീഴാതെ
നിന്നതാം വീട് കാണ്മാന്‍
കണ്ടാലൊരുപോലെ
തോന്നിയ വീടുകള്‍
ക്കുണ്ടായിരുന്നു
വ്യത്യാസമൊന്ന്
നിന്ന
വീടിന്റെയടിസ്ഥാനം പാറമേല്‍
വീണ
വീടിന്റെത് മണ്ണിന്മേലും
ബുദ്ധിമാന്‍
പാറമേല്‍ വീട് പണിതെന്നാല്‍
മണ്ണ്
മതിയെന്നുറച്ചു ഭോഷന്‍
മണ്ണില്‍
മറഞ്ഞു കിടന്ന രഹസ്യം പേ-
മാരി
വന്നപ്പോള്‍ പരസ്യമായി
ജീവിതമാകുന്ന
വീട് കെട്ടേണ്ടത്
പാറ
പോലത്തെയറിവില്‍ വേണം
മാനസം
നന്നായ് തുറന്ന് വയ്ക്കാം
ജീവി-
തത്തെക്കുറിച്ചുള്ളറിവ്
നേടാന്‍
അല്ലായ്കില്‍
പേമാരി പോലെ വൈഷമ്യങ്ങള്‍
നിര്‍മ്മൂലമാക്കിടും
ജീവിതത്തെ
കാറ്റിനെയാര്‍ക്കും
തടയാനാവാത്തപോല്‍
വൈഷമ്യങ്ങള്‍
നീക്കാനാവുകില്ല
No comments:
Post a Comment