ഒരു
നാളിലെഹൂദനാമൊരു വഴിയാത്രക്കാരന്‍
യെരീഹോവിലേക്ക്
പോകും വഴിമധ്യത്തില്‍
കവര്‍ച്ചക്കാരൊരുപറ്റം
നിര്‍ദ്ദയമാപ്പാവത്തിനെ
മര്‍ദ്ദിച്ചവശനാക്കിയാ
വഴിയില്‍ത്തള്ളി
യെരുശലേം
നഗരിയിന്‍ ഹൃത്തടത്തില്‍
സ്ഥിതി ചെയ്യും
പുണ്യപുരാതനമാകും
ദേവാലയത്തില്‍
പൂജ
ചെയ്യുമൊരു വന്ദ്യ പുരോഹിതശ്രേഷ്ഠനതു
വഴിയായി
മന്ദം മന്ദം നടന്നുവന്നു
മൃത്യുവോട്
മല്ലടിപ്പോന്‍ സ്വജാതിക്കാരനെന്നാലും
അലിവേതുമില്ലാതയാള്‍
നടന്നകന്നു
പൂജ
ചെയ് വാന്‍ നേരം പോയോ?
രക്തമശുദ്ധമാക്കുമോ?
അതോ
മനുഷ്യത്വമൊട്ടുമില്ലാതെയായോ?
ഒട്ടുനേരം
കഴിഞ്ഞപ്പോളെത്തി ദേവാലയത്തിലെ
കാര്യവിചാരകനാകുമൊരു
പ്രമാണി
ഒട്ടും
നേരം കളയാതെ പെട്ടന്ന്‍
നടന്നുനീങ്ങി
മനുഷ്യത്വം
ഭൂവിലിത്ര ദുര്‍ലഭമായോ?
ജീവന്‍
വിടാനല്‍പ്പനേരം മാത്രം
ബാക്കി നില്‍ക്കെയെത്തി
കഴുതപ്പുറത്തൊരു
ശമര്യനിവാസി
അടിയേറ്റ്
കിടക്കും സഹജീവിയെക്കണ്ടമാത്രെ
ചാടിയിറങ്ങിയോടിയടുത്തെത്തിയയാള്‍
രക്തമൊലിക്കുന്നത്
കണ്ടൊട്ടും മടി കാണിക്കാതെ
സ്വന്തവസ്ത്രം
കീറിയയാള്‍ മുറിവ് കെട്ടി
കഴുതമേലേറ്റി
വേഗം അടുത്തൊരു സത്രമത്തില്‍
ശുശ്രൂഷിപ്പാനേല്‍പ്പിച്ചതിന്‍
ചെലവുമേകി
സ്വജാതിക്കാര്‍
ചെറുവിരല്‍ കൊണ്ടുപോലും
സഹായിപ്പാന്‍
മടികാട്ടി
വഴിമാറിപ്പൊയ്ക്കളഞ്ഞപ്പോള്‍
താണജാതിക്കാരെന്നവര്‍
താറടിച്ചിരുന്നോരന്യ
നാട്ടുകാരനെത്തി
വേഗം സഹായവുമായ്
സര്‍വേശ്വരനുടെ
സ്വന്തം ജനമെന്ന് വീമ്പടിക്കും
ജനതയ്ക്ക്
മനുഷ്യത്വമില്ലാതെയായോ
പൂജയും
പ്രാര്‍ഥനയും ദേവാലയവുമെന്തിന്നായി
No comments:
Post a Comment