നല്ലൊരു
കര്‍ഷകന്‍ നല്ലൊരു തോട്ടത്തില്‍
നല്ലൊരു
മുന്തിരിവള്ളി നട്ടു
നന്നായ്
വളമേകി നന്നായ് ജലമേകി
നല്ലൊരു
വേലിയും കെട്ടി ചുറ്റും
നല്‍മുന്തി
രിയ്ക്കായി കാത്തിരുന്നെങ്കിലും
കായിച്ചതോ
കാട്ടുമുന്തിരിങ്ങ
സല്‍ഫലങ്ങള്‍
കാണ്മാന്‍ കാത്തിരുന്നെങ്കിലും
കണ്ടതോ
കയ്പ്പ് വിഷക്കനികള്‍
അപ്പാവം
കര്‍ഷകന്‍ രാപ്പകലധ്വാനി
ച്ചെങ്കിലും
കഷ്ടമിതായി ഫലം
എന്തുചെയ്തീടുമയാളെന്ന്
കേള്‍ക്കുവിന്‍
ആരാകിലും
ചെയ് വതൊന്നു തന്നെ
വേലി
പൊളിച്ചങ്ങ് നീക്കിടും
വേഗത്തില്‍
കാട്ടുമൃഗങ്ങള്‍
കയറി മേയും
ശൂന്യമായീടുമതിന്നിടം
മണ്ണിലെ
വേരുകള്‍
പോലുമില്ലാതെയാകും
ചൊല്ലാമോ
ആരാണീ കര്‍ഷകനേതാണീ
തോട്ടമീ
മുന്തിരിവള്ളിയേത് ?
കര്‍ഷകനീശ്വരന്‍
തോട്ടമീ ഭൂതലം
No comments:
Post a Comment