യോബിന്‍റെ
പത്നി :
ആരായിരുന്നു
നീ എങ്കിലിന്നാന്നാര് നീ ?
ചൊല്ലിടാം
കേട്ടിടൂ ശ്രദ്ധയോടെ:
ആരും
വണങ്ങും പ്രഭുവായിരുന്നു
നീ
ആര്‍ക്കുമാരാധ്യനുമായിരുന്നു
എങ്കിലിന്നാരും
തിരിഞ്ഞുനോക്കാത്തൊരു
കീടമായ്
മാറി നീ എന്നറിക
പല്ലക്കിലേറി
സവാരി ചെയ്തു,
പട്ടു
മെത്തമേലെന്നും
ശയിച്ചു പോന്നു
എങ്കിലിന്നോ
ചാരത്തിന്മേല്‍ ചുരുണ്ടൊരു
ശ്വാനനെപ്പോലെ
ശയിച്ചിടുന്നു
നിന്മുഖം
കാണുവാന്‍ നിന്മൊഴി കേള്‍ക്കുവാന്‍
എന്നും
പടിക്കലാള്‍ കാത്തുനിന്നു
ആര്‍ക്കും
വേണ്ടാത്തവനായിതാ ഇന്ന് നീ
ഈശ്വരന്
പോലും വേണ്ട നിന്നെ
ശാപം
നിറഞ്ഞൊരീ ജീവിതമെന്തിനായ്
ഭൂവില്‍
വലിച്ചു നാം നീട്ടിടേണം
ഒന്നായവസാനിപ്പിക്കാമീ
ജീവിതം
ചൊല്ലൂ
മറുപടി കേള്‍ക്കട്ടെ ഞാന്‍
യോബ്
:
ആരായിരുന്നു
ഞാന്‍ എങ്കിലിന്നാര് ഞാന്‍
ചൊല്ലിടാം
കേട്ടിടൂ ശ്രദ്ധയോടെ:
എന്മാതാവിന്നുദരത്തില്‍
നിന്നാദ്യമായ്
ഭൂവിതില്‍
നഗ്നനായ് വന്ന നാളില്‍
നാണം
മറയ്ക്കുവാന്‍ കീറത്തുണി
പോലും
പാരിടത്തില്‍
കൊണ്ടുവന്നില്ല ഞാന്‍
ജന്മമേകിയീശന്‍
അന്നുതുടങ്ങിയി
ന്നോളമെല്ലാം
വേണ്ടതേകിടുന്നു
മാതാപിതാക്കളിലൂടെ
വേണ്ടുന്നതെ
ല്ലാം
തന്ന്‍ ദൈവം വളര്‍ത്തിയെന്നെ
ഈശനെന്‍
കൈകളിലേല്‍പ്പിച്ചു സമ്പത്ത്
കാര്യവിചാരം
നടത്തുവാനായ്
ഏല്‍പ്പിച്ചതെല്ലാമേല്‍പ്പിച്ചവന്‍
തന്നെ തി-
രിച്ചെടുക്കുന്നതിലെന്ത്
തെറ്റ് ?
കാരുണ്യത്തോടീശനേകിയ
ജീവന്‍ തി -
രിച്ചെടുക്കും
സമയം വരുമ്പോള്‍
ഓര്‍ക്കുക
ശാപം നിറഞ്ഞതീ ജീവിതം
No comments:
Post a Comment