യൂദരാജാവായ്
ഉസ്സിയാ ഭരിച്ച നാള്‍
സമ്പല്സമൃദ്ധിയുണ്ടായി
നാട്ടില്‍
ഏവരുമേറ്റവുമാദരവോടെയാ
രാജനെ
വാഴ്ത്തിപ്പുകഴ്ത്തിയെന്നും
കാണായി
രാജന്‍റെ ദേഹത്തൊരുനാളില്‍
ബീഭത്സമായിടും
കുഷ്ഠരോഗം
നാട്ടിലെമ്പാടും
ജനങ്ങള്‍ സര്‍വേശനെ
ഏറ്റം
പഴിച്ചു ഇക്കാരണത്താല്‍
നല്ലവനായിടും
രാജനെയെന്തിന്
ക്രൂരമായ്
ശിക്ഷിച്ചു സര്‍വേശ്വരന്‍
ദുഷ്ടരെ
രക്ഷിച്ച് ശിഷ്ടരെ
ശിക്ഷിക്കും
ന്യായാധിപന്‍
നീതിമാനാകുമോ?
ഇവ്വിധമേറ്റവും
ചിന്താകുലനായി
ദേവാലയത്തിങ്കല്‍
ധ്യാനിക്കുവാന്‍
വന്നെത്തിയന്നൊരു
നാളതില്‍ ഏശായാ
എന്നറിയപ്പെടും
പുണ്യദേഹം
ലോകത്തെയാകെപ്പരിപാലിക്കും
നാഥന്‍
നീതിയല്ലാത്തത്
ചെയ്തിടുമോ
എന്നുള്ള
ചോദ്യം മനസ്സിലുയരവേ
ധ്യാനനിരതനായല്‍പ്പനേരം
മാനസമേറ്റവുമേകാഗ്രമായപ്പോള്‍
കണ്ടൊരു
ദര്‍ശനമപ്പുണ്യവാന്‍
ദൈവസിംഹാസനത്തിന്‍
ചുറ്റിലും പറ-
ക്കുന്നതി
ശക്തരാം സാറാഫുകള്‍
ശുദ്ധന്‍
പരിശുദ്ധന്‍ ശുദ്ധന്‍
പരിശുദ്ധന്‍
സര്‍വ്വശക്തനാകും
സര്‍വേശ്വരന്‍
വാനവും
ഭൂമിയും തന്‍ പുകഴ്ചകളാല്‍
ഏറ്റം
മുഖരിതമായിരിപ്പൂ
ഇവ്വിധമന്യോന്യം
ഭക്തിപുരസ്സരം
ഉച്ചത്തിലാര്ത്തിടും
മാലാഖമാര്‍
ദൈവസിംഹാസനത്തിന്നുടെ
ചുറ്റിലും
പക്ഷം
വിരിച്ചു പറന്നിടുന്നു
ഈശന്‍
പരിശുദ്ധനെന്ന് സാറാഫുകള്‍
കീര്‍ത്തിപ്പത്
കണ്ടപ്പുണ്യദേഹം
കാര്യമറിയാതെ
ഈശനെക്കുറ്റപ്പെ-
ടുത്തിയതോര്‍ത്തേറ്റം
ദുഖിതനായ്
ഈശന്‍
പരിശുദ്ധനെന്ന് പുകഴ്ത്തിടും
നാവുകളെത്രയോ
ശുദ്ധമത്രേ
എങ്കിലോ
ഈശനെക്കുറ്റപ്പെടുത്തിടും
നാവുകളെത്രയശുദ്ധമത്രേ
തെറ്റ്
താന്‍ ചെയ്തുപോയ് എന്ന്
തുറന്നങ്ങ്
സമ്മതിച്ചീടുമാ
വേളയതില്‍
വന്നൊരു
സാറാഫ് തീക്കനലുമായി
തൊട്ടു
നാവില്‍ വേഗമേകി ക്ഷമ
ദേവാലയത്തിന്‍
പുറത്തെത്തി ഏശായാ
ചൊല്ലിയീ
സദ്വാര്‍ത്ത ഏവരോടും:
തെറ്റുകളേതുമൊരിക്കലും
ചെയ്യാത്ത
നീതിമാനാകുന്നു
സര്‍വേശ്വരന്‍
രാജന്‍റെ
കുഷ്ഠരോഗത്തിന്ന്‍
കാരണം
ഈശനാണെന്ന്
ധരിച്ചുപോയ് നാം
അജ്ഞത
കൊണ്ട് നാം ചെയ്തതാം തെറ്റിന്
No comments:
Post a Comment