ഈശന്‍
നൃപനായ് ഭരിക്കുകിലെങ്ങനെ
യാകുമന്നീലോകത്തിന്നവസ്ഥ?
കുറ്റമില്ലാത്ത
ഭരണമുണ്ടായിടും
സ്വര്‍ഗ്ഗം
പോലായിടും ഭൂമിയന്ന്‍
നീതിമാനായീ
ശന്‍ മാത്രമേയുള്ളെന്നാല്‍
നാമെല്ലാം
തെറ്റ് വരുത്തുന്നവര്‍
എന്നറിഞ്ഞന്യോന്യം
തെറ്റുകുറ്റങ്ങള്‍ ക്ഷ-
മിച്ചിടുമേവരുമന്ന്‍
നാട്ടില്‍
ശത്രുക്കളെപ്പോലും
സ്നേഹിച്ച് തന്നുടെ
മിത്രങ്ങളാക്കിടുമീശ്വരനെ
മാതൃകയാക്കി
പരസ്പരം സ്നേഹിച്ച്
ജീവിക്കുമേവരുമന്ന്‍
നാട്ടില്‍
സര്‍വജ്ഞനീശ്വരന്‍
മാത്രമാണെന്നതാല്‍
ജ്ഞാനത്തിന്‍
കുത്തകയാര്‍ക്കുമില്ല
എന്നറിഞ്ഞേറ്റം
തുറന്ന മനസ്സുമായ്
ജീവിക്കുമേവരുമന്ന്‍
നാട്ടില്‍
സര്‍വ്വാധികാരി
സര്‍വേശ്വരന്‍ മാത്രമാ-
ണീശന്‍
തരാതധികാരമില്ല
എന്നറിഞ്ഞുത്തരവാദിത്തത്തോടെന്നും
ജീവിക്കുമേവരുമന്ന്‍
നാട്ടില്‍
സമ്പത്തിനെല്ലാമുടമ
സര്‍വേശ്വരന്‍
സ്വന്തമായാര്‍ക്കും
സ്വത്തില്ലിവിടെ
എന്നയറിവോടെ
സമ്പത്ത് കൈകാര്യം
ചെയ്തിടുമേവരുമന്ന്‍
നാട്ടില്‍
ഭീതി
യും വൈരവുമാകുലചിന്തയും
ഉള്ളത്തില്‍
നിന്നും തുടച്ചുനീക്കി
ഈശനെയുള്ളത്തില്‍
ദര്‍ശിച്ചുകൊണ്ടെന്നും
ജീവിക്കുമേവരുമന്ന്‍
നാട്ടില്‍
ഈശനോടും
സഹജീവികളോടും നി -
രപ്പായി
സൗഹൃദത്തോടെ സദാ
കൂടപ്പിറപ്പുകളെപ്പോലൊരുമിച്ച്
ജീവിക്കുമേവരുമന്ന്
നാട്ടില്‍
No comments:
Post a Comment