ഉണ്ടായിരുന്നുപോല്‍
തങ്കക്കൊട്ടാരവും
ചാരത്തായ്
ചെറ്റക്കുടിലുമൊന്ന്‍
തങ്കക്കൊട്ടാരത്തില്‍
തമ്പുരാനും കുടി-
യിലൊരടിയാനും
പാര്‍ത്തുപോന്നു
ആയിരമായിരമാടുമാടുകളാ
തമ്പുരാനുണ്ടായിരുന്നു
പോലും
എങ്കിലടിയാന്
സ്വന്തമായുണ്ടായി -
രുന്നൊരു
പിഞ്ചുകുഞ്ഞാട് മാത്രം
പിഞ്ചോമനയാകും
കുഞ്ഞാടിനെയയാള്‍
പ്രിയമകളെപ്പോല്‍
നോക്കിവന്നു
സ്നേഹപുരസ്സരം
ചേര്‍ത്തുപിടിച്ചയാള്‍
ഭോജ്യങ്ങളേകയും
ചെയ്തുപോന്നു
കൊട്ടാരമട്ടുപ്പാവിന്മേലൊരു
നാളില്‍
പ്രാതല്‍
കഴിഞ്ഞങ്ങുലാത്തിടുമ്പോള്‍
ചെറ്റക്കുടിലിന്റെ
ചുറ്റും കളിക്കുന്ന
കുഞ്ഞാടില്‍
തമ്പുരാന്‍ ദൃഷ്ടി വച്ചു
ഏറെയഴകുള്ളതക്കുഞ്ഞാടെന്നതാല്‍
ഏറെസ്വാദുണ്ടാകുമെന്നോര്‍ത്തയാള്‍
കൊണ്ടുവാ
കുഞ്ഞാടിനെയെന്ന് തന്‍
ഭൃത്യര്‍
ക്കക്ഷണമാ
ദുഷ്ടനാജ്ഞ നല്‍കി
സ്വന്തമായുള്ളതാം
നൂറുനൂറാടുകള്‍
കൊട്ടാരമുറ്റത്ത്
വിശ്രമിക്കെ
അക്കുഞ്ഞാടന്നാക്കുബേരന്റെ
മേശമേല്‍
മധ്യാഹ്നഭോജ്യവിഭവമായി
സന്ധ്യയ്ക്ക്
വേല കഴിഞ്ഞ് കുടിലില
ണഞ്ഞ്
കുഞ്ഞാടിനെത്തേടുന്നേരം
ആരോ
പറഞ്ഞിട്ടാ വാര്‍ത്തയറിഞ്ഞിട്ടാ
No comments:
Post a Comment