വന്നെത്തി
രണ്ടുപേര്‍ പ്രാര്‍ഥിക്കുവാനായി
ദേവാലയത്തിങ്കലന്നൊരു
നാള്‍
ചുങ്കം
പിരിക്കുമൊരധസ്ഥിതന്‍ പിന്നെ
ഉന്നതസ്ഥാനീയന്‍
പരീശനും
എത്തിപരീശനാ
ദേവാലയത്തിന്റെ
മുന്നിലായേറ്റമഹന്തയോടെ
നിന്നു
നിവര്‍ന്നു ശിരസ്സുയര്‍ത്തിക്കൊണ്ട്
കൈകളുയര്‍ത്തിയുരച്ചിവ്വിധം:
ദൈവമേ
താവകാനുഗ്രഹ ങ്ങള്‍ക്കായി
വന്നിടുന്നേനഭിമാനപൂര്‍വ്വം
താവക
ചട്ടങ്ങളൊന്നും വിടാതെല്ലാം
കൃത്യമായ്
പാലിച്ചു ജീവിപ്പൂ ഞാന്‍
കള്ളന്മാരും
കൊലയാളികളും വ്യഭി
ചാരികളും
മറ്റ് ദുര്‍ജനവും
തിങ്ങി
നിറയുമീ ഭൂമിയില്‍ ഞാനൊരു
നീതിമാനായി
ക്കഴിയുന്നിതാ
ആഴ്ചതോറും
രണ്ടു നാള്‍കള്‍ മുടങ്ങാതെ
ഞാനുപവാസം
നടത്തുന്നുണ്ട്
നേടിടുമെന്നുടെയെല്ലാ
സമ്പത്തിലും
കൃത്യമായേകും
ദശാംശവും ഞാന്‍
നില്‍ക്കുന്നെന്‍
പിന്നിലായ് അക്രമിയായിടും
ചുങ്കക്കാരന്‍
മഹാപാപി യത്രെ
അങ്ങനൊരാളായി
ത്തീര്‍ന്നില്ല ഞാനതി
ലേറ്റമഭിമാനം
കൊണ്ടിടുന്നു
എങ്കിലോ
നമ്രശിരസ്കനായ് ഏറ്റവും
പിന്നിലായ്
നിന്നു ചുങ്കം പിരിപ്പോന്‍
പാപിയാമെന്മേല്‍
കരുണ ചെയ്കെന്നേവം
മാറത്തടിച്ച്
വിലപിച്ചയാള്‍
ദൈവമുമ്പാകെ
സ്വയം നീതിമാനായി
ഭാവിച്ചു
നിന്നു പരീശനെന്നാല്‍
തെറ്റുകള്‍
ചെയ്യും മഹാപാപി താനെന്ന്‍
സമ്മതിച്ചു
ചുങ്കക്കാരനന്ന്
ആരാണിതില്‍
ദൈവദൃഷ്ടിയില്‍ നീതിമാന്‍
പാപിതാനെന്നങ്ങ്
സമ്മതിപ്പോന്‍
നീതിമാനെന്ന്
സ്വയം വിളിക്കുന്നവന്‍
No comments:
Post a Comment