ആരാണ്
ദൈവരാജ്യത്തിലെ പൌരന്മാര്‍?
ദൈവേഷ്ടം
പാലിച്ച് ജീവിക്കുവോര്‍
ദൈവികരെന്ന്‍
ഭാവിച്ച് നടന്നിടും
ആരുമതിന്നര്‍ഹരാകുകില്ല
എങ്ങനറിയുമൊരു
നല്ല വൃക്ഷത്തെ?
സല്‍ഫലം
കണ്ട് തിരിച്ചറിയാം
സല്‍ഫലം
കായ്ക്കുന്നു നല്‍വൃക്ഷമെങ്കിലോ
ചീത്തഫലം
കായ്ക്കും ചീത്തവൃക്ഷം
തേങ്ങ
കായ്ക്കും തെങ്ങില്‍ മാങ്ങയോ
മാവിലും
നാരങ്ങ
കായ്ചിടും നാരകത്തില്‍
ഇവ്വിധത്തില്‍
ഫലം കണ്ടിട്ടറിഞ്ഞിടാം
എതാണവ
കായ്ക്കും വൃക്ഷമെന്ന്‍
ആടിന്‍റെ
വേഷത്തില്‍ ചെന്നായ വന്നിടാം
ആട്ടിടയന്നുടെ
വേഷത്തിലും
സംരക്ഷകന്റെ
വേഷത്തില്‍ വരുമിവര്‍
ഉള്ളിലോ
ചോര കുടിക്കുന്നവര്‍
അന്ധകാരത്തില്‍
തെളിയും വെളിച്ചമായ്
വാഴാമീ
ഭൂതലത്തില്‍ നമുക്ക്
നാം
ചെയ്യും നന്മപ്രവൃത്തികള്‍
കണ്ടിട്ട്
ഏവരുമീശനെ
വാഴ്ത്തിടട്ടെ
മത്തായി
7: 15 –
23
No comments:
Post a Comment