അല്ലയോ
നാരീ കേള്‍ക്ക ദാഹിച്ചു
വലഞ്ഞൊരു
വഴിയാത്രക്കാരന്‍
ഞാന്‍ എകുമോ കുടിക്കുവാന്‍
നീയോരെഹൂദനല്ലോ
ഞാനോശമര്യക്കാരി
യൂദര്‍ക്കെന്നും
ശമര്യര്‍ താണജാതിക്കാരല്ലോ
മാത്രമോ
പുരുഷന്‍ നീ ഞാനോ നിസ്സാരനാരി
യൂദപുരുഷന്മാര്‍ക്ക്
നാരികള്‍ ശ്വാനസമര്‍
ഒരു
ശമര്യനാരിയോട് ജലം ചോദിക്കും
യൂദപുരുഷനാം
നീ സാമാന്യനല്ല സത്യം
ആരുഞാനെന്ന
സത്യം നീയറിഞ്ഞിരുന്നെങ്കില്‍
ജീവന്റെ
ജലം നീയിന്നെന്നോട് ചോദിച്ചേനെ
ചൊല്ലുന്നോ
തമാശ നീ ആഴമേറുമിക്കി ണ
റ്റില്‍
നിന്ന് വെള്ളം കോരാന്‍
പാത്രമുണ്ടോ നിന്‍ പക്കല്‍
ഇക്കിണര്‍
ഞങ്ങള്‍ക്കായി നിര്‍മ്മിച്ച്
നല്‍കിയോനാം
പൂവ്വപിതാവാം
യാക്കോ ബിനെക്കാള്‍ ശ്രേഷ്ഠനോ
നീ
ഈ
ജലം കുടിപ്പോര്‍ക്ക് പിന്നെയും
ദാഹിച്ചിടും
ഞാനേകും
ജലം ദാഹം നിത്യമായ് ശമിപ്പിക്കും
ആയിരങ്ങള്‍ക്ക്
ദാഹം ശമിപ്പിച്ചിടുമൊരു
വറ്റാത്തോരുറവയായ്
തീര്‍ന്നിടുമത് നിന്നില്‍
ദാഹമെന്നെയ്ക്കും
ശമിപ്പിക്കുമത്ഭുതജലം
തന്നാലും
ലാഭിച്ചിടാം ഇത്രയും നടപ്പിനി
പോയി
നിന്‍ ഭര്‍ത്താവിനെ കൊണ്ടുവന്നാലും
വേഗം
തന്നിടാം
ജീവജലം നിങ്ങള്‍ക്ക്
രണ്ടാള്‍ക്കുമായ്
എവ്വിധം
കൊണ്ടുവരും ഇല്ല ഭര്‍ത്താവെനിക്ക്
ജീവജലം
തന്നാലും എനിക്ക് മാത്രമായി
ഉണ്ടായിരുന്നുനിനക്കഞ്ചു
പേര്‍ ഭര്‍ത്താക്കന്മാര്‍
ഇപ്പോഴുണ്ടൊരാളെന്നാല്‍
ഭര്‍ത്താവായിട്ടില്ലയാള്‍
എന്നെക്കുറിച്ചിത്രയും
കൃത്യമായ് പറയും നീ
ദിവ്യനാമൊരു
പ്രവാചകന്‍ താനിത് സത്യം
ചോദിച്ചോട്ടെ
സംശയം ഗരിസിം മലമേലെ
എന്നുടെ
പൂര്‍വ്വികന്മാര്‍ യാഹിനെ
ആരാധിച്ചു
എങ്കിലും
യൂദന്മാരോ സത്യാരാധനാസ്ഥലം
യേരുശലേം
മാത്രമെന്നവകാശപ്പെടുന്നാര്‍
ഈ
മലയിലുമല്ല ആ മലയിലുമല്ല
സത്യാരാധനാസ്ഥലം
എന്നറിഞ്ഞാലും നാരീ
സത്യമായ്
സ്വര്‍ഗ്ഗസ്ഥപിതാവിനെ
ആരാധിപ്പോര്‍
ആത്മാവില്‍
ആരാധിച്ചീടുന്നുവെന്നറിഞ്ഞാലും
വന്നിടുമൊരു
നാളില്‍ ദൈവത്തിന്നഭിഷിക്തന്‍
വ്യക്തമായ്
സത്യം പഠിപ്പി ക്കുമെന്നറിയുന്നേന്‍
ഞാന്‍
പഠിപ്പിക്കുവത് സത്യമെന്നറിഞ്ഞാലും
ദൈവത്തിന്നഭിഷിക്തന്‍തന്നെ
നിന്‍ മുന്നില്‍ നില്‍പ്പോന്‍
No comments:
Post a Comment