എവ്വിധം
നാം സ്വയം സ്നേഹിച്ചിടുന്നുവോ
അവ്വിധം
സ്നേഹിക്കാമേവരെയും
വൈരമാരോടും
പുലര്‍ത്താതിരുന്നിടാം
ഏവര്‍ക്കും
നന്മയാശംസിച്ചിടാം
ആരുമാരേയുമടിമപ്പെടുത്താതെ
സോദരരായ്
ജീവിക്കാം നമുക്ക്
നന്മ
മാത്രം ചെയ്ത് തിന്മയെ നേരിടാം
തിന്മ
പകരം ചെയ്യാതിരിക്കാം
മിത്രത്തെ
സ്നേഹിച്ച് ശത്രുവെ ദ്വേഷിപ്പ-
താകുന്നു
ചുറ്റും നാം കാണുവത്
എങ്കിലോ
നമ്മുടെ ശത്രുക്കളെപ്പോലും
സ്നേഹിക്കയത്രേ
നാം ചെയ്യേണ്ടത്
നമ്മുടെ
സ്വര്‍ഗ്ഗസ്ഥതാതന്‍ തന്‍
മക്കളെ
വേര്‍തിരിവില്ലാതെ
കണ്ടിടുന്നു
നീതിമാന്‍
നീതികെട്ടോരെന്ന വേര്‍തിരി-
വില്ലാതെ
സ്നേഹിക്കുന്നേവരെയും
മഞ്ഞും
മഴയും വെയിലുമൊരുപോലെ
എവര്‍ക്കുമീശ്വരന്‍
നല്‍കിടുന്നു
നീതികെട്ടോര്‍ക്കിവ
നല്‍കേണ്ടതില്ലെന്ന്
തീരുമാനിച്ചിടുന്നില്ലീശ്വരന്‍
ഏവരെയുമൊരുപോലെ
സ്നേഹിക്കുന്ന
ദൈവത്തിന്‍
മക്കളാകുന്നു നമ്മള്‍
എന്നവകാശപ്പെടുന്നുവെങ്കില്‍
ദൈവ -
ത്തിന്‍
സ്വഭാവം നമുക്കുണ്ടാകണം
ഈശ്വരന്‍
സല്‍ഗുണ സമ്പൂര്‍ണനായിരി -
ക്കുന്നപോലാകണം
മക്കള്‍ നമ്മള്‍
ശത്രുക്കളെപ്പോലും
സ്നേഹിക്കുവാന്‍ നമു-
ക്കുണ്ടാകണം
മനസ്സും കഴിവും
No comments:
Post a Comment