പട്ടണത്തിന്‍
മദ്ധ്യേ മാളികയൊന്നിലായ്
സമ്പന്നനാമൊരാള്‍
പാര്‍ത്തുപോന്നു
എന്തിനുമേറെപ്പരിചാരകരാഗൃ-
ഹത്തിലെപ്പോഴുമുണ്ടായിരുന്നു
ഏറ്റം
രുചികരമായിടും ഭോജ്യങ്ങള്‍
വേണ്ടപ്പോഴെല്ലാം
ഭുജിച്ചുപോന്നു
മിന്നുന്ന
പട്ടുടയാടകള്‍ മാറി ധ-
രിച്ചയാള്‍
മാളികയില്‍ കഴിഞ്ഞു.
ആ
ഗൃഹത്തിന്നുടെ പിന്നാമ്പുറത്തായ്
കി-
ടന്നിരുന്നു
ലാസറെന്ന സാധു
ഏവരും
തിന്ന് ശേഷിപ്പിക്കുമാഹാരം
ഏകി
നായ്ക്കള്‍ക്കൊപ്പം ലാസറിനും
തന്നുടെ
കീശയിലുള്ളതാം സമ്പത്ത്
തന്നുടെ
സ്വന്തമാണെന്ന് നിന-
ച്ചാ
ധനവാന്‍ സുഖമായി വസിച്ചെന്നും
ലാസറിനെക്കരുതാതെയൊട്ടും
ലോകത്തിലെമ്പാടും
ഏറ്റവുമാളുകള്‍
ആരാധിക്കും
ദൈവം സമ്പത്തുതാന്‍
സമ്പത്തിനായ്
സഹജീവിയെ കൊല്ലുന്നു
അര്‍പ്പിക്കുന്നു
സ്വജീവന്‍ ബലിയായ്
സമ്പത്തുണ്ടെങ്കിലെന്തും
സ്വന്തമാക്കിടാം
എന്ന്
നിരൂപിപ്പൂ ലോകരെങ്ങും
ആകയാലേറ്റവും
സമ്പത്ത് നേടുവാന്‍
മാനുഷരേറ്റം
ശ്രമിച്ചിടുന്നു
വാങ്ങിടാം
സമ്പത്ത് കൊണ്ടൊരു നാടിനെ
വാങ്ങാമോ
നാട്ടാര്‍ തന്‍ സ്നേഹമതാല്‍?
വാങ്ങിടാം
സമ്പത്ത് കൊണ്ടൊരു കൊട്ടാരം
വാങ്ങാമോ
മാനസശാന്തിയതാല്‍?
സമ്പത്തിനെല്ലാമുടമ
സര്‍വേശ്വരന്‍
നാമതിന്‍
കാര്യവിചാരകരും
എന്ന്
നാമെന്ന് തിരിച്ചറിയുന്നുവോ
അന്നേ
വരൂ സമാധാനമിഹെ
മത്തായി
5: 3, 6:
19-- 21, 24
No comments:
Post a Comment