കാപട്യത്തോടെ
പ്രാര്‍ഥിച്ചിടുന്നു ചിലര്‍
മറ്റുള്ളോര്‍
കാണുവാനായി മാത്രം
ആളുകള്‍
കൂടുമിടങ്ങളിലൊക്കെയും
ഭക്തരാണെന്ന്
നടിക്കുമവര്‍
കാപട്യം
ലേശവുമില്ലാത്തവര്‍ പ്രാര്‍ഥി-
ച്ചീടുന്നു
മറ്റാരും കണ്ടിടാതെ
ഭക്തരാണെന്നറിയപ്പെടുകില്ലെന്നാല്‍
ദൈവമവരെയറിഞ്ഞിടുന്നു
പ്രാര്‍ത്ഥനയെത്രയും
നീണ്ടാതായാലത്
നന്നെന്നനേകര്‍
നിരൂപിപ്പതാല്‍
എത്രയും
നീട്ടിയവര്‍ പ്രാര്‍ഥിച്ചീടുന്നു
അര്‍ത്ഥരഹിതമാം
വാക്കുകളാല്‍
എല്ലാമറിയുന്ന
സ്വര്‍ഗ്ഗസ്ഥതാതന്റെ
മുമ്പില്‍
തുറക്കാം നന്നായി മനം
ഉള്ളിന്റെയുള്ളില്‍
കിടക്കുന്നയാശകള്‍
ദൈവമുമ്പാകെ
മലര്‍ത്തിവയ്ക്കാം
ദൈവരാജ്യം
ഭൂവില്‍ ആഗതമാകുവാന്‍
ദൈവേഷ്ടമെന്നും
നടന്നിടുവാന്‍
തിന്മതന്‍
വാഴ്ച്ചയവസാനിപ്പിച്ചിടാന്‍
പ്രാര്‍ഥിച്ചിടാം
നമുക്കീശനോട്
ഈശനല്ലാതെ
പരിശുദ്ധനായാരും
ഇല്ലിഹെയെന്ന്
തിരിച്ചറിഞ്ഞ്
ഏവരോടും
ക്ഷമിച്ചും ക്ഷമ ചോദിച്ചും
സൌഹൃദത്തോടെത്താം
ദൈവമുമ്പില്‍
No comments:
Post a Comment