എന്ത്
പ്രതീക്ഷിപ്പൂ മറ്റുള്ളോരില്‍
നിന്നും
ചെയ്യാമത്
തിരികെയവര്‍ക്ക്
കുറ്റപ്പെടുത്തുവാന്‍
കാരണം തേടാതി-
രിക്കാം
നമുക്ക് മറ്റുള്ളവരില്‍
സ്വന്തം
കുറ്റങ്ങള്‍ നമുക്ക് കണ്ടെത്തിടാം
കുറ്റമപരനില്‍
നോക്കിടേണ്ട
ഏവരും
കണ്ടെത്തട്ടെ സ്വന്തം
കുറ്റങ്ങള്‍
മറ്റുള്ളോരിലവ
തേടിടാതെ
എന്‍
കണ്ണില്‍ കോലൊന്നിരിക്കവേ
എങ്ങനെ
മറ്റൊരു
കണ്ണില്‍ കരട് നോക്കും
ആദ്യമെന്‍
കണ്ണിലെ കോല്‍ മാറ്റിയെന്നാകില്‍
കാണാം
കരടുകള്‍ വ്യക്തമായി
എല്ലാമറിയും
സര്‍വേശന് മാത്രമേ
കാണാവൂ
കുറ്റങ്ങള്‍ സത്യമായി
ആകയാല്‍
ന്യായം വിധിക്കുവാനുള്ളയ-
ധികാരമീശന്
മാത്രമല്ലോ
എന്‍
കുറ്റം കാണാതപരന്റെ കുറ്റങ്ങള്‍
കാണ്മതിലും
കുറ്റമില്ല വേറെ
കാണാം
നമുക്ക് നമ്മില്‍ത്തന്നെ
കുറ്റങ്ങള്‍
കുറ്റങ്ങള്‍
കാണേണ്ട മറ്റുള്ളോരില്‍
No comments:
Post a Comment