ആഴ്ചയാരംഭത്തില്‍
തന്നുടെ പാടത്ത്
പ്രാത:കാലേ
കൃഷിക്കാരനെത്തി
പാടവരമ്പത്ത്
ചിന്താവിമൂകനായ്
നിന്നുപോയല്‍പ്പനേരത്തേയ്ക്കയാള്‍
പാഴായ്
ക്കിടക്കുന്ന ഭൂമി ദര്‍ശിച്ചിട്ടോ?
ഭൂമിയെ
മൂടും ജലം കണ്ടിട്ടോ?
വീശിയടിക്കും
കൊടിയ കാറ്റേറ്റിട്ടോ?
കാരിരുള്‍
മൂടിക്കിടപ്പതാലോ?
പാടത്തേക്കുറ്റുനോക്കീടവേയുള്ളത്തില്‍
മോഹനമാം
ചിത്രമൊന്ന് കണ്ടു
നന്നായ്
തെളിഞ്ഞൊരു സൌന്ദര്യമേറിടും
നല്‍കൃഷിത്തോട്ടമാ
മാനസത്തില്‍
തന്‍മനോഭിത്തിമേല്‍
കാണുമ്പോലുള്ളൊരു
തോട്ടം
യഥാര്‍ത്ഥമായ് തീര്‍ത്തിടുവാന്‍
തന്‍
പണിക്കോപ്പുമായ് പാടത്തിറങ്ങിയ
-
യാള്‍
വേഗം വേല തുടങ്ങിവച്ചു
ഓരോ
ദിവസവും വേല കഴിഞ്ഞിട്ട്
എങ്ങനെയന്നത്തെ
വേലയൊക്കെ
എന്ന്
നോക്കി അതിസംതൃപ്തനായെന്നും
നേരം
വെളുക്കുവാന്‍ കാത്തിരുന്നു
ആദ്യദിനത്തില്‍
പ്രകാശവും രണ്ടാം ദി -
നമതിലാകാശമണ്ഡലവും
മൂന്നാം
ദിനമതില്‍ സസ്യജാലങ്ങളും
നാലാം
ദിനത്തിങ്കല്‍ താരങ്ങളും
സൂര്യചന്ദ്രന്മാരും,
അഞ്ചാം
ദിനത്തിങ്കല്‍
പക്ഷികളും
ജലജീവികളും
ആറാം
ദിനമതില്‍ സര്‍വമൃഗങ്ങളും
സ്വന്തരൂപത്തിങ്കല്‍
മാനുഷരും
ആറു
ദിവസത്തെ വേലയ്ക്കൊടുവിലായ്
തന്‍
മനോസ്വപ്നം യഥാര്‍ത്ഥമായി
മാനസേ
കണ്ടപോല്‍ സുന്ദരമാമൊരു
തോട്ടം
തന്‍ കണ്ണുകളാലെ കണ്ടു
ഇവ്വിധമണ്ഡകടാഹത്തെ
നല്ലൊരു
സുന്ദരമാം
കൃഷിത്തോട്ടമായി
മാറ്റിയിട്ടാ
ദിവ്യകര്‍ഷകന്‍ ഏഴാം ദി -
No comments:
Post a Comment